വെബ് അധിഷ്‌ഠിത ഡ്രോൺ ലൈസൻസിങ് സംവിധാനം നടപ്പിലാക്കും: ബഹ്‌റൈൻ

Web-based drone licensing system to be implemented: Bahrain

മനാമ : ഡ്രോണുകൾ വാങ്ങുന്നതിനും റജിസ്റ്റർ ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്‍റെ ഭാഗമായി ബഹ്‌റൈനിൽ ഡ്രോണുകൾക്ക് നിബന്ധനകളോടെ അനുമതി നൽകുന്ന ആപ്പുകൾ നടപ്പിലാക്കും. ഡ്രോണുകളുടെ (യുഎവി) റജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

രാജ്യത്ത് വെബ് അധിഷ്‌ഠിത ഡ്രോൺ ലൈസൻസിങ് സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. ഡ്രോൺ സേവനങ്ങൾക്കുള്ള അംഗീകാരവും നടപടി ക്രമങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ഏവിയേഷൻ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഡയറക്ടറേറ്റിനെയും എയറോനോട്ടിക്കൽ ലൈസൻസ് ഡയറക്ടറേറ്റിനെയും സഹായിക്കുന്ന തരത്തിൽ ഒരു വെബ് അധിഷ്ഠിത ഡ്രോൺ ഹബ് സിസ്റ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.

പബ്ലിക് പോർട്ടൽ ഉപയോക്താക്കൾക്ക് അവരുടെ ഡ്രോൺ റജിസ്ട്രേഷൻ സമർപ്പിക്കാനുള്ള അവസരം ഉണ്ടാകും.അതെ സമയം തന്നെ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് ആക്സസ് ചെയ്യാവുന്ന തരത്തിൽ അനുബന്ധ മൊബൈൽ ആപ്പും ഉണ്ടാകും. ഇത്തരമൊരു സംവിധാനമുണ്ടാക്കാൻ താല്പര്യവും കഴിവുമുള്ള ഡെവലപർമാരെ ക്ഷണിച്ചുകൊണ്ട് ടെൻഡർ പ്രക്രിയ ആരംഭിച്ചു, ഒരു പൊതു പോർട്ടലും സർക്കാർ പോർട്ടലും ഉൾക്കൊള്ളുന്ന ഒരു ദ്വിതല സംവിധാനമാണ് ഈ സംവിധാനത്തിൽ വിഭാവനം ചെയ്യുന്നത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *