ദുബായ് : ഗ്ലോബൽ വില്ലേജിന്റെ 28-ാം പതിപ്പ് വിജയകരമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പ്രവേശന ടിക്കറ്റ് നിരക്ക് 22.5 ദിർഹം മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയപതിപ്പിന് വാല്യൂ, എനി ഡേ എന്നിങ്ങനെ രണ്ടുതരം ടിക്കറ്റുകൾ ഉണ്ടാകും.
ഞായർമുതൽ വ്യാഴംവരെ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ‘വാല്യൂ’ ടിക്കറ്റ് അവതരിപ്പിച്ചിട്ടുള്ളത്. വാരാന്ത്യങ്ങൾ, പൊതുഅവധികൾ ഉൾപ്പടെ ആഴ്ചയിൽ എല്ലാദിവസവും ആഗോള ഗ്രാമം സന്ദർശിക്കാൻ ‘എനി ഡേ’ ടിക്കറ്റ് ഉപയോഗിക്കാം. ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി പ്രവേശനടിക്കറ്റുകൾ വാങ്ങുന്നവർക്ക് 10 ശതമാനം ഇളവ് ലഭിക്കും.
ലോകമെമ്പാടുമുള്ള 400 കലാകാരന്മാർ അണിനിരക്കുന്ന 40,000-ത്തിലേറെ പരിപാടികൾ പുതിയപതിപ്പിലുണ്ടാകും. എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി ഒൻപത് മണിക്ക് ഗംഭീര കരിമരുന്ന് പ്രയോഗവും കാണാം.
Related News
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
എഐയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ 10 ലക്ഷം ദിർഹം സമ്മാനം നേടാം
ഈ മാസം 6 മുതൽ 18 വരെ പാസ്പോർട്ടിൽ ദുബായ്എയർ ഷോയുടെ ലോഗോ പതിപ്പിക്കും
‘നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്’; ദുബായ്
ദുബായിയുടെ ഉൾപ്രദേശങ്ങളിലേക്ക് റോഡുകൾ നവീകരിക്കും
ദുബായ് റൺ : രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C