ജൈറ്റക്സ് തുടങ്ങി; കാണാം ഭാവികാഴ്ചകൾ

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര, സാങ്കേതിക വിദ്യാ പ്രദർശനം ജൈറ്റക്സിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങി. ലോകമെമ്പാടുമുള്ള 6000ൽ അധികം സ്ഥാപനങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. എല്ലാം നിർമിത ബുദ്ധി (എഐ) എന്നതാണ് ഈ വർഷത്തെ പ്രദർശനത്തിന്റെ വിഷയം. ഇത്തവണ ദുബായ് ഹാർബറിലും പ്രത്യേക പ്രദർശനം നടക്കും.

സമീപ ഭാവിയിൽ ഒരു നോട്ടം കൊണ്ട് ഏതു ടാക്സി ബില്ലും അടയ്ക്കാൻ കഴിയുന്ന സംവിധാനത്തിനു ദുബായ് ആർടിഎ രൂപം നൽകുന്നു. മെട്രോ, ട്രാം, ബസ്, ടാക്സി, മറീൻ ട്രാൻസ്പോർട്ട് എന്നിവയിൽ യാത്ര ചെയ്യുന്നവരുടെ ഒരു ‘നോട്ട’ത്തിൽ തുറക്കുന്ന സ്മാർട്ട് ഗേറ്റുകളാണ് അവതരിപ്പിക്കുന്നത്. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ച അബ്രകൾ ആർടിഎ സ്റ്റാളിൽ സന്ദർശിക്കാം. പാർക്കിങ്ങിനു ലഭ്യമായ സ്ഥലം തിരഞ്ഞു നടക്കുന്നത് ഒഴിവാക്കാൻ നിർമിത ബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന ട്രാക്കിങ് സംവിധാനവും ആർടിഎ ഇറക്കും.

പുതിയ കണ്ടുപിടിത്തങ്ങളുമായി 1600 കമ്പനികളാണ് ദുബായ് ഹാർബറിലെ മേളയിൽ പങ്കെടുക്കുന്നത്. നാളത്തെ ലോകത്ത് നമ്മൾ എങ്ങനെ ജീവിക്കാൻ പോകുന്നു, എന്തെല്ലാം സാങ്കേതിക വിദ്യകളായിരിക്കും നമുക്ക് കൂട്ടായി ഉണ്ടാവുക എന്നതിന്റെ നേർക്കാഴ്ചയായിരിക്കും ജൈറ്റക്സിൽ ലഭിക്കുക. 180 രാജ്യങ്ങളിൽ നിന്ന് 1.8 ലക്ഷം സന്ദർശകരെയാണ് ഇത്തവണ ജൈറ്റക്സിൽ പ്രതീക്ഷിക്കുന്നത്.

Related News

ദുബായ് ചേംബറിന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകളുടെ മേളയാണ് ദുബായ് ഹാർബറിൽ നടക്കുന്നത്. 18വരെ നടക്കുന്ന മേളയിൽ 1800 സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും. ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പൊതുവേദിയായ ഇന്ത്യ സെൻട്രൽ ഉൾപ്പെടെ ഈ പരിപാടിയിലുണ്ടാകും. കേരളത്തിൽ നിന്നടക്കം 250 സർക്കാർ സ്ഥാപനങ്ങൾ മേളയുടെ ഭാഗമാകും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *