ദോഹ: ഖത്തരി പാചകരീതിയുടെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങുന്ന പുതിയ പരമ്പര ഖത്തർ മ്യൂസിയം പുറത്തിറക്കിയത്. നാല് ഭാഗങ്ങളിലായി ‘അകിൽന’ എന്ന പേരിലാണ് പുതിയ പാചകയാത്രാ പരമ്പരക്ക് ഖത്തർ മ്യൂസിയം തുടക്കം കുറിച്ചിരിക്കുന്നത്.സമ്പന്നമായ രാജ്യത്തിന്റെ പാചക പൈതൃകംകൂടി അടയാളപ്പെടുത്താനുള്ള ശ്രമത്തിലാണ് ഖത്തർ മ്യൂസിയം.
ഖത്തർ നാഷനൽ മ്യൂസിയത്തിലെ ഡെസേർട്ട് റോസ് കഫേ ഉടമയും പാചക വിധക്തയുമായ ഷെഫ്. നൂഫ് അൽ മർറിയുടെ നേതൃത്വത്തിലുള്ള അകിൽന പരമ്പര കാഴ്ചക്കാരെ ആകർഷകമായ രുചികളുടെ വിവിധ തലങ്ങളിലേക്ക് നയിക്കും. മദ്റൂബ, ബരന്യൂഷ് എന്നീ രണ്ടു ഭാഗങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഖത്തർ മ്യൂസിയത്തിന്റെ വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും പരമ്പര ലഭ്യമാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C