വാഷിംഗ്ടൺ: 2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ജോർജിയയിലെ ഫുൾട്ടൺ കൗണ്ടി ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി. ഇയാൾക്കൊപ്പം 18 പേർ കൂടി പ്രതികളാണ്. ഇവർക്കെല്ലാം സ്വമേധയാ കീഴടങ്ങാൻ ഈ മാസം 25 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഫാനി വില്ലിസ് പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളിൽ വിചാരണ നടക്കുമെന്ന് അവർ അറിയിച്ചു.
ട്രംപിന്റെ മുൻ അഭിഭാഷകൻ റൂഡി ഗ്യുലിയാനി, വൈറ്റ് ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റാഫ് മാർക്ക് മെഡോസ് തുടങ്ങിയവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. 2024ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നതിനുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞുവെന്ന് ട്രംപ് പറഞ്ഞു. അത് കണക്കിലെടുത്താണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം പ്രതികരിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക
സോവിയറ്റ് യൂണിയന് തകര്ന്നതുപോലെ അമേരിക്കയും തരിപ്പണമാകും; മുന്നറിയിപ്പുമായി ഹമാസ്
യുഎസ് നാവിക സേനയ്ക്ക് ഇനി പെൺകരുത്ത്
യുഎസിലെ ലൂവിസ്റ്റനിൽ കായിക കേന്ദ്രത്തിൽ വെടിവയ്പ്പ്
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
ഇറാനുമായുള്ള ഖത്തറിന്റെ മധ്യസ്ഥതയിലുള്ള തടവുപുള്ളികളുടെ കൈമാറ്റ കരാറിൽ അമീറിന്റെ പങ്കിനെ യുഎസ് പ്രസിഡന്റ് ജോബൈഡൻ പ്രശംസിച്ചു
ഖത്തർ മധ്യസ്ഥതയിൽ തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള യുഎസ്- ഇറാൻ കരാർ നടപ്പാക്കൽ ആരംഭിക്കുന്നു
യുഎസ് ഗ്രീൻ കാർഡ് കാത്ത് ദശലക്ഷത്തിലധികം ഇന്ത്യക്കാർ
ഏറ്റവും കൂടുതൽ ആണവ നിലയമുള്ള രാജ്യമായിമാറി അമേരിക്ക
നികുതി ചുമത്തും ; ഇന്ത്യക്കെതിരെ ഭീഷണിയുമായി ട്രംപ്
ആഴ്ചയിൽ 3 ദിവസമെങ്കിലും ഓഫീസിലെത്തണം ;കടുത്ത നടപടിയുമായി മെറ്റ
അമേരിക്കയും താലിബാൻ ഭരണകൂടവും ഖത്തറിൽ ചർച്ച നടത്തി
- Featured
-
By
Reporter
- 0 comments