മസ്കത്ത്: ആകാശത്ത് വിസ്‌മയ കാഴ്‌ചയുമായെത്തുന്ന ജെമിനിഡ് ഉൽക്കവർഷം ഒമാനിലും ദൃശ്യമാകും. ബുധനാഴ്‌ച അർധ രാത്രിയിലും വ്യാഴാഴ്‌ച പുലർച്ചെയും ആയിരിക്കും ഉൽക്കാവർഷ പ്രതിഭാസം ഏറ്റവും കൂടുതൽ ദൃശ്യമാകുക.
ജെമിനിഡ് എന്നറിയപ്പെടുന്ന ഉൽക്കവർഷത്തിൻ്റെ പതനമുൾപ്പെടെ നിരവധി ജ്യോതിശാസ്ത്ര സംഭവങ്ങൾക്ക് ഡിസംബർ മാസം സാക്ഷ്യം വഹിക്കുമെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റി ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു.
ചന്ദ്രപ്രകാശമില്ലെങ്കിൽ എല്ലാ മണിക്കൂറുകളിലും ഉൽക്കകളെ കാണാൻ സാധിക്കും. 2020 ൽ ഒമാനി അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ അംഗങ്ങൾ 1,063 ഉൽക്കകൾ നിരീക്ഷിച്ചിരുന്നു. അന്ന് പുലർച്ചെ ഒന്നിനും 1.59 നും ഇടയിലായി മണിക്കൂറിനുള്ളിൽ 227 ഉൽക്കകളാണ് എത്തിയത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C