അബൂദബി: ഈ വർഷത്തെ അവസാന ഉൽക്കാവർഷമായ ജെമിനിഡ് ഉൽക്കാവർഷത്തിന് സാക്ഷ്യം വഹിക്കാൻ അവസരമൊരുങ്ങുന്നു. ഈ മാസം 13ന് വെള്ളിയാഴ്ച രാത്രി മുതൽ 14ന് പുലർച്ചെ വരെ യു.എ.ഇയുടെ ആകാശത്ത് ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകുമെന്നാണ് വിദഗ്ധർ അറിയിച്ചിരിക്കുന്നത്.വളരെ തിളക്കമുള്ളതും വർണാഭമായതുമാണ് ജെമിനിഡുകൾ.ഉൽക്കാവർഷം ഏറ്റവും തീവ്രമാകുന്ന സമയത്ത് മണിക്കൂറിൽ ഏകദേശം 120 ഉൽക്കകൾ വരെ ദൃശ്യമാകുമെന്നാണ് വാനനിരീക്ഷകരുടെ വിലയിരുത്തൽ.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C.
