ഗാസ : ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഒക്ടോബർ 7 മുതൽ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം കുറഞ്ഞത് 11,078 ആയി ഉയർന്നു.മരണസംഖ്യയിൽ കുറഞ്ഞത് 4,506 കുട്ടികൾ എങ്കിലും ഉണ്ടെന്ന് അറിയിച്ചു. അതേസമയം ഇസ്രായേലിന്റെ വ്യോമക്രമണവും കര ആക്രമണവും തുടരുന്നതിനാൽ ഗാസയിൽ ആക്രമണം ആരംഭിച്ചതിനുശേഷം സർവീസ് നിർത്തിയ ആശുപത്രികളുടെ എണ്ണം 21 ആയി. നേരത്തെ 18 ആശുപത്രികൾ ആയിരുന്നു നൽകിയിരുന്നത്.കുട്ടികളുടെ ആശുപത്രികളായ അൽ റാന്റീസി,അൽ -നാസർ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച നേരെ നേരിട്ടുള്ള ആക്രമണങ്ങളും ബോംബ് ആക്രമണങ്ങളും ഉണ്ടായതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫ് അൽ ഖുദ്ര കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C