തിരുവനന്തപുരം: ഭക്ഷണാവശിഷ്ടങ്ങൾ മുതൽ കരിയില വരെയുള്ള കമ്പങ്ങളിലെ ജൈവവശിഷ്ടങ്ങൾ സംസ്കരിച്ചു നിർമിച്ച ഉത്പന്നങ്ങൾ കേരളത്തിൽ കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല അവതരിപ്പിച്ചു.
സർവകലാശാലാ സിറ്റി കോളേജിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ പ്രദർശനത്തിലെ എം.ജി. സർവകലാശാലയുടെ സ്റ്റാളിൽ കമ്പ്ലീറ്റ് പ്ലാന്റ് ഫുഡ്, പോട്ടിംഗ് മിക്സ്ചർ, പ്ലാന്റ് നൗ പോട്ടുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളായി അവതരിപ്പിച്ചിരിക്കുന്നത് കാമ്പസിലെ ജൈവവശിഷ്ടങ്ങൾ സംസ്കരിച്ചതാണ്.
2020 ഫെബ്രുവരിയിൽ നിർമലം എം.ജി.യു എന്ന പേരിൽ ആരംഭിച്ച ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയുടെ ഭാഗമായാണിത്. സംസ്കരണത്തിനൊപ്പം കുടുംബകൃഷിക്കും സംരംഭകത്വത്തിനുമുള്ള സാധ്യതകളാണ് നിർമലം വ്യക്തമാക്കുന്നത്. പഠിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ വരുമാനം നേടാനുള്ള വഴിയും പദ്ധതി കാണിച്ചുതരുന്നു.
കമ്പോസ്റ്റ്, ചകിരിച്ചോർ, ചാണകപ്പൊടി, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, ചാരം, എല്ലുപൊടി തുടങ്ങിയവ ഉൾപ്പെട്ട മിശ്രിതമാണ് കംപ്ലീറ്റ് പ്ലാന്റ് ഫുഡ്. ചകിരിച്ചോർ കമ്പോസ്റ്റിനൊപ്പം കംപ്ലീറ്റ് പ്ലാന്റ് ഫുഡും ചേർന്ന് കോകോപീറ്റ് കമ്പോസ്റ്റാണ് മറ്റൊരിനം. ചെടികൾ നട്ടുവളർത്താൻ പാകത്തിലുള്ള പ്ലാന്റ് നൗ പോട്ട സർവകലാശാലകളിലെ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളിൽനിന്നുള്ള കമ്പോസ്റ്റാണ് നിറച്ചിരിക്കുന്നത്. പോട്ടിംഗ് മിക്സ്ചറും കരിയിലകൾ ശേഖരിച്ചു പൊടിച്ച് കൃഷിക്ക് ഉപയോഗിക്കാവുന്ന രൂപത്തിലാക്കിയ ഡ്രൈ ലീഫ് കമ്പോസ്റ്റും നിർമലത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്നുണ്ട്. സർവകലാശാലയുടെ സ്റ്റാളിൽ ഈ ഉൽപ്പന്നങ്ങളുടെ വിൽപനയും ബുക്കിംഗുമുണ്ട്. വൈകാതെ ഇവയിലും ലഭ്യമാകും.
കേരളീയത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളേജിൽ നടന്ന മൈക്രോ ഇവൻറിൽ സർവകലാശാലയുടെ കേരളീയം കോ-ഓർഡിനേറ്റർ ഡോ. സന്തോഷ് തമ്പി ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ ഡയറക്ടർ ഡോ. ഇ.കെ. രാധാകൃഷ്ണൻ, നിർമലം കൺസൾട്ടന്റ് കെ.എൻ. സജീവ്, എന്നിവർ നിർമലത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C