2030ഓടെ 100% ജലം പുനഃചംക്രമണം ചെയ്യാൻ ദുബൈ പദ്ധതി

Dubai plans to recycle 100% water by 2030

ദുബൈ: 2030ഓടെ വെള്ളത്തിന്റെ പുനഃചംക്രമണം ഇരട്ടിയാക്കി എട്ട് ബില്യൺ ക്യുബിക് മീറ്ററായി ഉയർത്താൻ പദ്ധതിയിടുന്നതായി ദുബായ് അറിയിച്ചു. ഡീസാലിനേറ്റഡ് വെള്ളത്തിന്റെ ഉപയോഗവും അനുബന്ധ വൈദ്യുതി ഉപഭോഗവും 30 ശതമാനം കുറയ്ക്കുമെന്നും ഏകദേശം 2 ബില്യൺ ദിർഹം (544 മില്യൺ ഡോളർ) വാർഷിക ലാഭം കൈവരിക്കുമെന്നും അതോറിറ്റി അറിയിച്ചു.

അടുത്ത ഏഴ് വർഷത്തിനകം പുനഃചംക്രമണം ചെയ്ത ജലത്തിന്റെ ഉപയോഗം 100 ശതമാനമാക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി പറഞ്ഞു. ഹരിത സമ്പദ് വ്യവസ്ഥ എന്ന കാഴ്ചപ്പാടിന് അനുസൃതമായി ശുദ്ധീകരിച്ച കടൽജലത്തെയും ഭൂഗർഭജലത്തെയും ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കും.

എമിറേറ്റിലെ 90 ശതമാനം മലിനജലവും – ഗാർഹികവും വാണിജ്യപരവുമായ ജലം – റീസൈക്കിൾ ചെയ്യും . മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി മലിനജലം ശുദ്ധീകരണ പ്ലാന്റുകൾ വഴി ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യും. സംസകരിക്കപ്പെട്ട ജലം മുനിസിപ്പാലിറ്റിയുടെ ഏകദേശം 2,400 കിലോമീറ്റർ വരുന്ന ഹരിത ഇടങ്ങളും വൃക്ഷങ്ങളും നനയ്ക്കാൻ ഉപയോഗിക്കും. ഹരിത ഇടങ്ങൾക്കായി ഇപ്പോൾ പ്രതിവർഷം 265 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഉപയോഗിക്കുന്നുണ്ട്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *