ദുബൈ: യു.എ.ഇയിൽ നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ഒമ്പത് ഫിൽസും ഡീസലിനും ഏഴ് ഫിൽസും വില വർധിച്ചു. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 2.66 ദിർഹമിൽ നിന്ന് 2.74 ദിർഹമായും സ്പെഷൽ 95 പെട്രോൾ വില ലിറ്ററിന് 2.54 ദിർഹമിൽ നിന്ന് 2.63 ദിർഹവുമായാണ് കൂടിയത്.ഇ-പ്ലസ് പെട്രോൾ വില 2.55 ദിർഹമായി ഉയർന്നു. കഴിഞ്ഞ മാസം 2.47 ദിർഹമായിരുന്നു വില. ഡീസൽ വില 2.60 ദിർഹമിൽ നിന്ന് 2.67 ദിർഹമായാണ് വർധിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നേരിയ വില വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയുടെ അടിസ്ഥാനത്തിലാണ് യു.എ.ഇയിൽ വില നിർണയ സമിതി ഓരോ മാസവും ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്.
