ദുബൈ: ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ഫെറി സര്‍വീസ് ഉപയോഗിക്കുന്ന ബൈക്ക്, സ്കൂട്ടര്‍ യാത്രക്കാര്‍ ഇനി മുതല്‍ പാര്‍ക്കിങ് ഫീസ് നല്‍കേണ്ടതില്ലെന്ന് ദുബൈ ആര്‍ടിഎ അറിയിച്ചു. ബൈക്കുകളും സ്കൂട്ടറുകളും സൗജന്യമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ജലഗതാഗത മേഖലയെ ആശ്രയിക്കുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ പാര്‍ക്കിങ് ദുബൈ ആര്‍ടിഎ പ്രഖ്യാപിച്ചിരിക്കുന്നത്.
ജലഗതാഗത സര്‍വീസ് ആയ ഫെറി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ പാര്‍ക്കിങ് അനുവദിക്കുമെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അടുത്ത കേന്ദ്രങ്ങളിലേയ്ക്ക് തടസമില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുകയെന്നും ആര്‍ടിഎ വ്യക്തമാക്കി. എന്നാല്‍ മറ്റ് വാഹനങ്ങളില്‍ എത്തുന്നവര്‍ പാര്‍ക്കിങ് ഫീസ് നല്‍കണം.
Related News
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
ഷാർജ എക്സ്പോ സെൻറർ പുസ്തകോത്സവത്തിനായി ഒരുങ്ങി
യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത
യുഎഇയിലേക്ക് വരുമ്പോഴും പോകുമ്പോഴും 60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ അഫ്സഹ് ആപ്പ് ഉപയോഗിക്കാം
കുടുംബതർക്ക പരിഹാരം; അബുദാബിയിൽ പുതിയ കോൾ സെന്റർ ആരംഭിച്ചു
15 ദിര്‍ഹം നിരക്കില്‍ ദുബൈക്കും ഷാര്‍ജയ്ക്കുമിടയില്‍ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. ദുബൈയിലെ അല്‍ ഖുബൈബ സ്റ്റേഷനും ഷാര്‍ജയിലെ അക്വേറിയം സ്റ്റേഷനും ഇടയിലുളള ഫെറി സര്‍വീസസിനെ പ്രവാസികള്‍ ഉള്‍പ്പടെ നിരവധി യാത്രക്കാരാണ് ആശ്രയിക്കുന്നത്. 35 മിനിറ്റ് കൊണ്ട് ദുബൈയില്‍ നിന്ന് ഷാര്‍ജയില്‍ എത്തിച്ചേരാന്‍ കഴിയും.
കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച ദുബൈ-ഷാര്‍ജ ഫെറി സര്‍വീസ് ഈ മാസം നാലിനാണ് പുനഃരാരംഭിച്ചത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C