കുവൈത്ത് സിറ്റി: വയനാട്ടിലെ ഉരുൾ ദുരിതബാധിതരെരെ ചേർത്തുപിടിക്കാൻ ഫാറൂക്ക് കോളജ് ഓൾഡ് സ്റ്റുഡന്റ് അസോസിസിയേഷൻ ഫോസയും. ‘ഫോസ ഫോർ വയനാട്- വിദ്യാഭ്യാസ പുനരധിവാസവും മാനസികാരോഗ്യ പദ്ധതിയും’ എന്ന പേരിലാണ് പദ്ധതി.പദ്ധതിയുടെ നടത്തിപ്പിനായി ഫോസ വയനാട് ജില്ലയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ ദുരിതബാധിതർ താമസസിക്കുന്ന വീടുകൾ സന്ദര്‍ശിച്ച് അവരുടെ മാനസികവും ശാരീരികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങളും ആവശ്യങ്ങളുളുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
