ദോഹ: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് . ജയ്ശങ്കർ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായ തിങ്കളാഴ്ച ഖത്തറിലെത്തി. ബുധനാഴ്ച വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിനിടെ മന്ത്രി, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
