ജിദ്ദ: മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ ഒരാള്‍ക്ക് സാധുതയുള്ള വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാനാകുമോ എന്ന വിദേശിയുടെ ചോദ്യത്തിന് മറുപടിയായി സന്ദര്‍ശകര്‍ക്ക് രാജ്യാന്തര ഡ്രൈവിംഗ് ലൈസന്‍സോ സാധുതയുള്ള വിദേശ ലൈസന്‍സോ ഉണ്ടെങ്കില്‍ രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതല്‍ ഡ്രൈവിംഗ് ലൈസിസിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാമെന്ന് സൗദി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഇക്കഴിഞ്ഞ ജൂലൈമാസത്തില്‍ സൗദി അറേബ്യ ഒരു ബിസിനസ് വിസിറ്റ് ഇലക്ട്രോണിക് വിസ ആരംഭിച്ചിട്ടുണ്ട്. അതിനെ ‘വിസിറ്റിംഗ് ഇന്‍വെസ്റ്റര്‍ വിസ” എന്ന പേരിലാണ് അറിയപ്പെടുന്നത്. സൗദിയില്‍ നിക്ഷേപ അവസരങ്ങള്‍ മനസ്സിലാക്കുവാന്‍ ഒരു വിദേശിയെ രാജ്യത്തേക്കു എത്തിക്കുന്നതിനുള്ള യാത്ര സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ്’വിസിറ്റിംഗ് ഇന്‍വെസ്റ്റര്‍ വിസ” ഒരുക്കിയിട്ടുള്ളത്. ഈ വര്‍ഷം 25 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളെ സ്വീകരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിലേക്കുള്ള ഒരു പടിയാണ് വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാമെന്ന അറിയിപ്പ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C