‘നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്’; ദുബായ്

ദുബായ്: വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി പ്രതിമാസ പ്രചാരണ പരിപാടിക്ക് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തുടക്കം കുറിക്കുന്നു. നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട് എന്ന പേരിലാണ് എല്ലാ മാസവും പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും നേരിട്ട് ആശയവിനിമയം നടത്തുന്നതിനും വിവിധ സേവനങ്ങളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയുമാണ് പ്രതിമാസ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി എല്ലാ മാസവും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പ്ലാറ്റ്‌ഫോമിലൂടെ വിവിധ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് തീരുമാനം.പദ്ധതിയുടെ ഭാഗമായി ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിനില്‍ ജിഡിആര്‍എഫ്എ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ഇടപാടുകള്‍ സമര്‍പ്പിക്കുന്നതിനും പിന്തുടരുന്നതിനുമുള്ള സംവിധാനങ്ങള്‍ നല്‍കുന്ന വെബ്സൈറ്റ്, ടൂറിസ്റ്റ് വിസ സേവനങ്ങള്‍, ഗോള്‍ഡന്‍ വിസ, കുട്ടികളുടെ പാസ്പോര്‍ട്ട് പ്ലാറ്റ്ഫോം, ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും പ്രവേശന പെര്‍മിറ്റ് തുടങ്ങി വിവിധ സേവനങ്ങളാണ് ജനങ്ങള്‍ക്കായി പരിചയപ്പെടുത്തുക.

Related News

ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും വിവിധ ആശയ വിനിമയ പ്ലാറ്റ് ഫോമുകളിലൂടെ ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ഇതിലൂടെ കഴിയും. ഉപഭോക്തൃ ഇടപെടലുകള്‍ സുഗമമാക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള ഒരു സജീവ സേവനമായി ഇത് പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *