ബഹ്റൈനിലെ ഫ്ലൈയിംഗോ ട്രാവൽ ആൻഡ് ടൂർസിൻ്റെ ആദ്യ ശാഖ ഉദ്ഘാടനം ഡിസംബർ രണ്ടിന്

മനാമ: പ്രമുഖ ട്രാവൽ ആൻഡ് ടൂർസ് സ്ഥാപനമായ ഫ്ലൈയിംഗോ ബഹ്റൈനിലും ചുവടുറപ്പിക്കുന്നു. സൗദി അറേബ്യ, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ഫ്ലൈയിംഗോ ട്രാവൽ ആൻഡ് ടൂർസിൻ്റെ ബഹ്റൈനിലെ ആദ്യശാഖ ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് ഗുദൈബിയയിൽ ഉ ദ്ഘാടനം ചെയ്യും. സുബാറ റോഡിലാണ് സ്ഥാപനം പ്രവർത്തിക്കുക. ലോക കേരള സഭാഗം സൂരജ് എൻ.കെ ഉദ്ഘാടനം നിർവഹിക്കും. പ്രശസ്‌ത സിനിമാ താരങ്ങളായ അനാർക്കലി മരക്കാറും ദീപക് പറമ്പോലും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.

നാല് വർഷമായി ട്രാവൽ ആൻഡ് ടൂർസ് മേഖലയിൽ അർപ്പണബോധത്തോടെ സേവനങ്ങൾ നൽകിവരുന്ന പ്രമുഖ സ്ഥാപനമാണ് ഫ്ലൈയിംഗോ. എയർ ടിക്കറ്റ്, വിസ സർവിസ്, ട്രാവൽ ഇൻഷുറൻസ്, ഹോട്ടൽ ബുക്കിങ്, അവധിക്കാല പാക്കേജുകൾ, ട്രാൻസ്പോർട്ട് സർവിസുകൾ എന്നീ സേവനങ്ങൾ ഫ്ലയിംഗോ ട്രാവൽ ആൻഡ് ടൂർസിലൂടെ ലഭ്യമാവും. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇൻഡികോ ഡയറകട് ഫ്ലൈറ്റിൽ 45 ദിനാറിന് ടിക്കറ്റ് ലഭിക്കും. ഡിസംബർ രണ്ട്, മൂന്ന്, ആറ്, പത്ത് തീയതികളിലായിരിക്കും ഈ ഓഫർ ലഭ്യമാവുക.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *