48 മണിക്കൂര്‍ നിര്‍ത്താതെ പേമാരി പെയ്തിറങ്ങി, വറ്റിവരണ്ട് കിടന്ന സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം,ലോകം അമ്പരന്നു! അരനൂറ്റാണ്ടിനിടെ ഇതാദ്യമായാണ് സഹാറയില്‍ ഇത്തരമൊരു കാലാവസ്ഥാ മാറ്റം. സംഭവിക്കുന്നത്. എന്താവാം പൊടുന്നനെയുള്ള മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായത്?സഹാറ മരുഭൂമിയുടെ മൊറോക്കന്‍ മേഖലയില്‍ നിന്നുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതാണ് ഒപ്പം ഭയപ്പെടുത്തുന്നതും! ലോകത്തിലെ ഏറ്റവും വരണ്ട സ്ഥലങ്ങളിൽ ഒന്നാണ് തെക്കുകിഴക്കൻ മൊറോക്കോയുടെ ഭാഗമായുള്ള ഈ മരുപ്രദേശം.വേനൽക്കാലത്തിന്റെ അവസാനത്തിൽ അപൂർവ്വമായി മാത്രം മഴ പെയ്യുന്നയിടം. ഓരോ വർഷവും 250 മില്ലീമീറ്ററിൽ താഴമാത്രം മഴ ലഭിക്കുന്ന പ്രദേശം.എന്നാല്‍ വാര്‍ഷിക ശരാശരിയെക്കാള്‍ കൂടുതല്‍ മഴയാണ് കഴിഞ്ഞ മാസം വെറും 2 ദിവസം കൊണ്ട് ഇവിടം പെയ്തിറങ്ങിയത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C