ദമാം: ‘‘മോണിക്ക: ഒരു എഐ സ്റ്റോറി എന്ന സിനിമ റിലീസ് ചെയ്യുന്നതോടെ നൂതനമായ കഥപറച്ചിലിനും ആകർഷകമായ ചിത്രീകരണത്തിനും പേരുകേട്ട മലയാള ചലച്ചിത്ര വ്യവസായം പുതിയ വഴിത്തിരിവിലേയ്ക്ക് നീങ്ങുകയാണ് . ഇന്ത്യയിൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സാങ്കേതികവിദ്യ പ്രമേയമാക്കി ആദ്യമായി പുറത്തിറങ്ങുന്ന ഈ സിനിമ പ്രേക്ഷകർക്ക് വേറിട്ട ചലച്ചിത്രാനുഭവം സാധ്യമാക്കും.
പ്രവാസി മലയാളി നിർമിക്കുന്ന ‘മോണിക്ക : ഒരു എ ഐ സ്റ്റോറി’ എന്ന മലയാള ചിത്രം ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എഐ) പ്രമേയമായുള്ള ചിത്രം എന്ന നിലയിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധമായ ഔദ്യോഗിക വെബ്‌സൈറ്റിൽ (Indiaai.gov.in) സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഈ സിനിമയുടെ വിവരം രേഖപ്പെടുത്തിയിരുന്നു. ദമാം കേന്ദ്രീകരിച്ച് സാമൂഹിക – സാംസ്കാരിക രംഗത്ത് സജീവമായ ബിസിനസുകാരൻ മാഹി സ്വദേശി മൻസൂർ പള്ളൂരാണ് ഈ ചിത്രം നിർമിക്കുന്നത്.
ഇ. എം. അഷ്‌റഫ് സംവിധാനം ചെയ്‌ത, ‘മോണിക്ക: ഒരു എ ഐ സ്റ്റോറി’ ’ എന്ന ചിത്രത്തിൽ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമേരിക്കയിൽ ജനിച്ച സമൂഹ മാധ്യമ താരവും സംരംഭകയുമായ അപർണ മൾബറിയാണ്. എജി ഐ റോബട്ടുകൾ ഒരു വരുംകാല യാഥാർഥ്യമാകുന്ന ഫ്യൂച്ചറിസ്റ്റിക് ആശയമാണ്; അവരുടെ മനുഷ്യസമാനമായ കഴിവുകൾ പരമ്പരാഗത എഐ റോബോട്ടുകളിൽ നിന്ന് അവരെ വേർതിരിക്കുന്നു.” ഇത്രയും വിവരങ്ങളാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MeitY) കീഴിലുള്ള വെബ്സൈറ്റിൽ പറയുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C