ഖത്തറിലെ പ്രഥമ ജനീവ രാജ്യാന്തര മോട്ടർ ഷോയ്ക്ക് ഇനി 3 നാൾ

ദോഹ: മിന മേഖലയിലെ പ്രഥമ ജനീവ രാജ്യാന്തര മോട്ടർ ഷോയ്ക്ക് ഇനി 3 നാൾ. ഈ വ്യാഴാഴ്ച മുതൽ 14 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് (ഡിഇസിസി) പ്രദർശനം. ശനിയാഴ്ച മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. മധ്യപൂർവദേശത്തും വടക്കൻ ആഫ്രിക്കൻ മേഖലയിലും ഇതാദ്യമായാണ് ജനീവ രാജ്യാന്തര മോട്ടർ ഷോ നടക്കുന്നത്.

അമീരി കാറുകൾ മുതൽ പോപ്മൊബീൽ വരെയുള്ള അപൂർവ മോഡൽ കാറുകളുടെ ക്ലാസിക് ഗാലറിയാണ് ജനീവ മോട്ടർ ഷോയിലെ പ്രധാന ആകർഷണം. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് ക്ലാസിക് ഗാലറി. ക്ലാസിക് കാറുകൾ വാങ്ങുന്നവരെയും ശേഖരിക്കുന്നവരെയും വാഹന പ്രേമികളെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന പ്രദർശനമാണിത്.

ഓഫ് റോഡ് വാഹന പ്രകടനം, അപൂർവ മോഡൽ കാറുകളുടെ പ്രദർശനം, സാൻഡ് ബോർഡിങ്, ഒട്ടക സവാരി, ഡ്യൂൺ ബഗീസ്, ഹീറോ ആക്ട്, തൽസമയ സംഗീത പരിപാടികൾ, കുക്കിങ് തുടങ്ങി വിവിധപരിപാടികൾ കാണാം. ഖത്തർ ഓട്ടോ മ്യൂസിയവും കാർ ഡിസൈൻ ന്യൂസും ജിംസ് ഖത്തറും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്യൂച്ചർ ഡിസൈൻ ഫോറം ഈ മാസം 9ന് ഖത്തർ ദേശീയ മ്യൂസിയത്തിൽ നടക്കും. കാർ ഡിസൈനുകളുടെ ഭാവിയെക്കുറിച്ചുള്ള പരിപാടിയിൽ വാഹന രംഗത്തെ വിദഗ്ധർ പങ്കെടുക്കും.

Related News

30 ലോകോത്തര വാഹന ബ്രാൻഡുകളാണ് പുത്തൻ മോഡലുകളുമായി പ്രദർശനത്തിനെത്തുന്നത്. പത്തോളം ലോക പ്രീമിയർ, ഇരുപതോളം മേഖലാ പ്രീമിയർ കാറുകളാണ് ഷോയിലുള്ളത്.

ഡിഇസിസിയിൽ ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ് പൊതുജനങ്ങൾക്ക് പ്രവേശനം. പ്രവൃത്തി ദിനങ്ങളിൽ പ്രവേശനം സൗജന്യമാണ്. വാരാന്ത്യങ്ങളിൽ ഒരാൾക്ക് 50 റിയാലാണ് നിരക്ക്.

പ്രവേശനത്തിനുള്ള ടിക്കറ്റുകൾക്ക്: https://tickets.virginmegastore.me/qa/others/20431/geneva-international-motor-showart

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *