കുവൈത്ത് : കുവൈത്തിൽ സിവിൽ ഐഡി കാർഡ് എടുക്കാത്തവർക്കെതിരെ പിഴ ചുമത്താൻ ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. ഇരുപത് ദിനാർ വരെ പിഴ ചുമത്തുമെന്ന് അൽ റായ് റിപ്പോർട്ട് ചെയ്തു. കാർഡ് ഇഷ്യൂ ചെയ്ത് 6 മാസത്തിന് ശേഷവും ശേഖരിക്കാത്തവരുടെ കാർഡുകൾ നശിപ്പിക്കാനും നിർദ്ദേശമുണ്ട്.
പാസി ആസ്ഥാനത്തു ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകളിൽ കാർഡുകൾ കെട്ടിക്കിടക്കുന്നതിനെ തുടർന്നാണ് പുതിയനീക്കം. സിവിൽ ഐഡി കാർഡ് ശേഖരിക്കാൻ മൂന്ന് മാസത്തിൽ കൂടുതൽ കാലതാമസം വരുത്തുന്ന വ്യക്തികൾക്കാണ് പിഴ.
നിലവിൽ രണ്ട് ലക്ഷത്തിലേറെ കാർഡുകളാണ് വിതരണത്തിന് തയ്യാറായി സിവിൽ ഐഡി കിയോസ്കുകളിൽ കെട്ടിക്കിടക്കുന്നത്. കാർഡുകളിൽ ഭൂരിപക്ഷവും ആർട്ടിക്കിൾ 18, 22 വിസക്കാരുടെതാണ്. കാർഡുകൾ കിയോസ്കികളിൽ നിന്നും ശേഖരിക്കാത്തത് മൂലം പുതിയ കാർഡുകളുടെ വിതരണത്തിന് വൻ കാല താമസമാണ് നേരിടുന്നത്.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
സിവിൽ ഐഡി കാർഡുകളുടെ വിതരണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന്, മേയ് 23-ന് മുമ്പ് സമർപ്പിച്ച കാർഡുകളുടെ വിതരണം നിർത്തിവയ്ക്കാൻ അതോറിറ്റി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ വരും ദിവസങ്ങളിൽ സിവിൽ ഐ.ഡി വിതരണം വേഗത്തിലാക്കി പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C