ലോകത്തിലെ വൻകിട സാമ്പത്തിക സ്ഥാപനങ്ങൾ റിയാദിലേക്ക് ആസ്ഥാനം മാറ്റാൻ നീക്കം ആരംഭിച്ചു. ബഹുരാഷ്ട്ര കമ്പനികളുടെ മേഖല ആസ്ഥാനം സൗദിയിലേക്ക് മാറ്റണമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. സൗദിയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികൾക്ക് അടുത്ത മാസം മുതൽ കരാറുകൾ അനുവദിക്കുന്നത് നിർത്തിവെക്കും.
ആഗോള ഭീമൻ നിക്ഷേപ സാമ്പത്തിക സ്ഥാപനങ്ങൾ വരെ റിയാദിലേക്ക് തങ്ങളുടെ മേഖല ആസ്ഥാനങ്ങൾ മാറ്റാൻ നീക്കമാരംഭിച്ചു. മിഡിൽ ഈസ്റ്റിലും മേഖലയിലും തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. റിയാദിൽ ഇതിനോടകം പ്രാദേശിക ആസ്ഥാനം സ്ഥാപിച്ച നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷനാണ് ഈ ഭീമൻ സ്ഥാപനങ്ങളുടെ തലപ്പത്ത്. റിയാദിനെ ആഗോള സാമ്പത്തിക ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള സൗദിയുടെ ശ്രമങ്ങളെ അവർ പ്രശംസിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C