ദോഹ : ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റുമായി സഹകരിച്ച് ഗാസ മുനമ്പിലെ നിർധനരായ കുടുംബങ്ങൾക്കുള്ള ധനസഹായ ഗ്രാൻഡുകൾ വിതരണം ചെയ്യുമെന്ന് ഖത്തർ ഗാസ പുനർനിർമ്മാണ കമ്മിറ്റി അംബാസിഡർ മുഹമ്മദ് അൽ ഇമാദി പറഞ്ഞു.
ഗാസ മുനമ്പിലെ ഗവർണറേറ്ററുകളിലെ നിർധനരായ ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് ഓരോ കുടുംബത്തിനും 100 ഡോളർ ലഭിക്കുമെന്ന് അൽ ഇമാദി കൂട്ടിച്ചേർത്തു. യു.എൻ വഴിയും 300ലധികം നിയുക്ത കേന്ദ്രങ്ങളും വാണിജ്യ സ്റ്റോറുകളും വഴിയാണ് വിതരണം നടക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C