ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയില്‍ അത്ര ശുഭമല്ല കാര്യങ്ങള്‍. ഈ വര്‍ഷം ആദ്യമായിരുന്നു അമേരിക്കയിലെ പ്രധാന ബാങ്കുകളില്‍ ഉള്‍പ്പെടുന്ന സിലിക്കണ്‍ വാലി ബാങ്കും സിഗ്‌നേച്ചര്‍ ബാങ്കും തകര്‍ന്നത്. അമേരിക്കന്‍ ബാങ്കിങ് മേഖലയുടെ വിശ്വാസ്യതയെ കാര്യമായി ബാധിച്ച സംഭവമായിരുന്നു ഇത്. മൂഡീസ് കാപ്പിറ്റല്‍ വണ്‍, സിറ്റിസണ്‍സ് ഫിനാന്‍ഷ്യല്‍, ഫിഫ്ത്ത് തേര്‍ഡ് ബാന്‍കോര്‍പ്പ് തുടങ്ങി നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ റേറ്റിങ് സ്റ്റേബിളില്‍ നിന്ന് നെഗറ്റീവിലേക്ക് താഴ്ത്തിയത്.
10ഓളം യുഎസ് ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിങ്ങാണ് പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡീസ് താഴ്ത്തിയിരിക്കുന്നത്. മാത്രമല്ല നിരവധി വലിയ ബാങ്കുകളുടെ ക്രെഡിറ്റ് സ്ഥിതി പരിശോധിച്ചുവരികയാണെന്നും മൂഡീസ് വ്യക്തമാക്കി. ഏകദേശം 27 ബാങ്കുകളുടെ നിലവാര നിര്‍ണയ സ്ഥിതിയില്‍ മൂഡീസ് മാറ്റം വരുത്തിയിട്ടുണ്ട്. എം ആന്‍ഡ് ടി ബാങ്ക്, പിന്നക്കിള്‍ ഫിനാന്‍ഷ്യല്‍ പാര്‍ട്ണേഴ്സ്, പ്രോസ്പരിറ്റി ബാങ്ക്, ബിഒകെ ഫിനാന്‍ഷ്യല്‍ കോര്‍പ്പ് തുടങ്ങിയ പ്രധാന ബാങ്കുകളുടെയെല്ലാം റേറ്റിങ് ഡൗണ്‍ഗ്രേഡ് ചെയ്തിട്ടുണ്ട്. ബിഎന്‍വൈ മെല്ലന്‍, യുഎസ് ബാന്‍കോര്‍പ്പ്, സ്റ്റേറ്റ് സ്ട്രീറ്റ്, ട്രൂയിസ്റ്റ് ഫിനാന്‍ഷ്യല്‍ തുടങ്ങിയ ബാങ്കുകള്‍ വൈകാതെ ഡൗണ്‍ഗ്രേഡ് ചെയ്യപ്പെടാനും സാധ്യതയുണ്ട്.
മൂഡീസിന് പിന്നാലെ ആഗോള റേറ്റിങ് ഏജന്‍സിയായ എസ് ആന്‍ഡ് പിയും അഞ്ച് അമേരിക്കന്‍ ബാങ്കുകളുടെ റേറ്റിങ്ങ് കുറച്ചു. രണ്ട് ബാങ്കുകളെ റിസ്‌ക് കാറ്റഗറിയിലും ഉള്‍പ്പെടുത്തി. അമേരിക്കയിലെ ഏറ്റവും വലിയ 20ാമത്തെ ബാങ്കായ കി കോര്‍പ്പിനെയും എസ് ആന്‍ഡ് പി ഡൗണ്‍ഗ്രേഡ് ചെയ്തു എന്നതാണ് ശ്രദ്ധേയം. മറ്റൊരു റേറ്റിങ് ഏജന്‍സിയായ ഫിച്ചും അമേരിക്കന്‍ ബാങ്കിങ് മേഖലയുടെ വിശ്വാസ്യതയ്ക്ക് മേല്‍ ചോദ്യചിഹ്നമുയര്‍ത്തിയിട്ടുണ്ട്.
Related News
അതേസമയം സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലും നിയന്ത്രണ ഏജന്‍സികളുടെ കാര്യപ്രാപ്തിയും മൂലം ഇന്ത്യന്‍ ബാങ്കിങ് രംഗത്തിന്റെ അടിത്തറ ശക്തമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പാപ്പരത്ത നിയമം ഉള്‍പ്പടെയുള്ള പരിഷ്‌കരണങ്ങള്‍ ബാങ്കിങ് മേഖല ശക്തിപ്പെടുന്നതില്‍ നിര്‍ണായകമായി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി, ലയനത്തിന് ശേഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏഴാമത്തെ സ്വകാര്യ ബാങ്കായി മാറിയിരുന്നു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C