കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി

കുവൈറ്റ് സിറ്റി: ഫെബ്രുവരി എട്ടിന് രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ. ഇസ്റാഅ്, മിഅ്‌റാജ് വാർഷികം പ്രമാണിച്ച് ആണ് അവധി. എല്ലാ സർക്കാർ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും.

ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന അവധി പത്ത് വരെ നീളും. പതിനൊന്നിന് വീണ്ടും സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മറ്റ് സ്ഥാപനങ്ങൾക്ക് അവരുടെ അവധി നിശ്ചയിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *