ദോഹ: കുടുംബ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാനുള്ള ഇ-സേവനത്തിന് തുടക്കം കുറിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. താമസക്കാരായവരുടെ ആശ്രിതരായി കുടുംബ വിസയിൽ ഖത്തറിലെത്തിയവർക്ക് തൊഴിൽ ലഭ്യമാണെങ്കിൽ കൂടുതൽ നടപടികളില്ലാതെതന്നെ ഓൺലൈൻ വഴി തൊഴിൽ വിസയിലേക്ക് മാറാൻ കഴിയും. ഇതിന് ആവശ്യമായ നടപടിക്രമങ്ങളും രേഖകളും സംബന്ധിച്ച് മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു.
ഇതുപ്രകാരം തൊഴിൽ ഉടമകൾക്ക് വിസ നടപടികൾ ലളിതമാക്കാനും താമസക്കാരായവർക്കുതന്നെ തൊഴിൽ നൽകാനും വേഗത്തിൽ കഴിയുമെന്നും അറിയിച്ചു. തൊഴിലുടമയുടെ സ്മാർട്ട് കാർഡ്, തൊഴിലാളിയുടെ ക്യൂ.ഐ.ഡിയുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് കാ ർഡ് തുടങ്ങിയവ ഉൾപ്പെടെയാണ് അപേക്ഷ നൽകേണ്ടത്. രാജ്യത്തെ സ്വകാര്യ സംരംഭങ്ങൾക്ക് ഏറെ സൗകര്യപ്പെടുന്നതാണ് പുതിയ നിർദേശം.
തൊഴിൽ മന്ത്രാലയം നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന സെമിനാറിലാണ് പുതിയ ഇ-സേവനങ്ങൾ അവതരിപ്പിച്ചത്. സംരംഭകർക്കും, ബിസിനസ് ഉടമകൾക്കും മന്ത്രാലയത്തിനു കീഴിലെ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സെമിനാർ നടത്തിയതെന്ന് തൊഴിൽ വിഭാഗം വർക് പെർമിറ്റ് സെക്ഷൻ മേധാവി സാലിം ദാർവിഷ് അൽ മുഹന്നദി അറിയിച്ചു.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
കായിക മേള : ലഖ്ത ജേതാക്കൾ
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
2030ഓടെ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം കുറക്കും: ഖത്തർ
എംബസിയുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ഖത്തർ ഇന്ത്യൻ എംബസി
എജുക്കേഷൻ എക്സലൻസ് അവാർഡ് 2024 അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 31
എക്സ്പോ 2023ന് ഇന്ന് ഖത്തറില് തുടക്കം
ഇസ്ലാമിക ലോകത്തെ സാംസ്കാരിക മന്ത്രിമാരുടെ പന്ത്രണ്ടാമത് സമ്മേളനം ദോഹയിൽ സമാപിച്ചു
ബു ഹമൂർ ഇന്റർസെക്ഷനിലെ ട്രാഫിക് ലൈറ്റുകൾ എട്ടുമണിക്കൂർ അടച്ചിടും.
ഖത്തറി ഗവേഷകർക്ക് ഷാർജ ഇന്റർനാഷണൽ കൾച്ചറൽ ഹെറിറ്റേജ് അവാർഡ്.
ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ ഒൿടോബർ രണ്ടിന് തുടക്കമാകും
സെപ്റ്റംബർ 16ന് ലോക ശുചീകരണ ദിനമായി ആചരിക്കാൻ ഒരുങ്ങി ഖത്തർ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C