കുടുംബതർക്ക പരിഹാരം; അബുദാബിയിൽ പുതിയ കോൾ സെന്റർ ആരംഭിച്ചു

അബുദാബിയിൽ കുട്ടികൾ, കൗമാരപ്രായക്കാർ തുടങ്ങിയവർ അഭിമുഖീകരിക്കുന്ന കുടുംബതർക്കങ്ങളും സാമൂഹിക വെല്ലുവിളികളും പരിഹരിക്കുന്നതിനായി പുതിയകോൾ സെന്റർ ആരംഭിച്ചു. ആവശ്യക്കാർക്ക് 800444-ൽ കോൾ സെന്ററുമായി ബന്ധപ്പെടാം. അബുദാബി സാമൂഹിക വികസന വകുപ്പും (ഡി.സി.ഡി.) ഫാമിലികെയർ അതോറിറ്റിയും (എഫ്.സി.എ.) സംയുക്തമായി സംഘടിപ്പിച്ച മാധ്യമ പരിപാടിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

പൗരന്മാർക്കും താമസക്കാർക്കും ഉയർന്നജീവിത നിലവാരം ഉറപ്പാക്കാനുള്ള യു.എ.ഇ. നേതൃത്വത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചതെന്ന് ഡി.സി.ഡി. ചെയർമാൻ ഡോ. മുഘീർ ഖാമിസ് അൽ ഖൈലി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *