അബുദബി: വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ വിസ തട്ടിപ്പിന് ഇരയാകുന്നത് ഒരു പുതിയ വാര്‍ത്തയല്ല. എന്നാല്‍ ചിലരുടെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അടുത്തകാലത്തായി കേരളത്തിലും വിദേശങ്ങളിലുമായി വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ പിടിമുറുക്കുന്നു. ആയിരക്കണക്കിന് മലയാളികളാണ് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകുന്നത്.
ഒരുപാട് സ്വപ്നങ്ങളുമായി യുഎഇയില്‍ എത്തിയ കൊല്ലം ആയൂര്‍ സ്വദേശിയായ യുവതിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ദുരിതമായിരുന്നു. ഇരുണ്ട മുറിയില്‍ ആഹാരം പോലും ഇല്ലാതെ കഴിയേണ്ടി വന്ന നാളുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന അനുഭവങ്ങളാണ് യുവതി പങ്കുവച്ചത്.
ഇരുപതോളം സ്ത്രീകള്‍ക്കൊപ്പം ഇരുട്ട് നിറഞ്ഞ മുറിയില്‍ താമസം. ഓരോ നീക്കങ്ങളും സിസിടിവിയിലൂടെ സെക്യൂരിറ്റി ജീവനക്കാര്‍ നിരീക്ഷിച്ച് കൊണ്ടേയിരുന്നു. ആരോടും മിണ്ടാനും ഫോണ്‍ ചെയ്യാനും അനുമതിയുണ്ടായിരുന്നില്ല. ആഹാരം നല്‍കിയിരുന്നത് ഒരുനേരം മാത്രം. ഗ്ലോബല്‍ പ്രവാസി യൂണിയന് എന്ന സംഘടനയുടെ ഇടപെടലാണ് പെണ്‍കുട്ടിക്ക് തുണയായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മോചനം സാധ്യമായത്.
Related News
ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും 12 എൻഎസ്എസ് പെൺകുട്ടികൾ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം
ഡോ. ഷഹനയുടെ മരണം: റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം
കളമശ്ശേരി ബോംബ് സ്ഫോടനം: കൊല്ലപ്പെട്ടവർ എട്ടായി
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
സംസ്ഥാനത്ത് സ്വർണവില ഉയർന്നു; കൂടിയത് പവന് 240 രൂപ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C