കുവൈത്തില്‍ പ്രവാസി തൊഴിലാളികൾ 174 രാജ്യങ്ങളിൽ നിന്ന്

കുവൈത്ത് : കുവൈത്തില്‍ ജോലി ചെയ്യുന്നത് 174 രാജ്യങ്ങളിൽ നിന്നുള്ള വിദേശികള്‍.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പ്രവാസി തൊഴിലാളികൾ 24.3 ലക്ഷമായി വര്‍ധിച്ചു. രാജ്യത്തെ സെന്‍ട്രല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്‍റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് തൊഴില്‍ വിപണിയിലെ വിദേശികളുടെ എണ്ണം സംബന്ധിച്ചുള്ള വിശദീകരണമുള്ളത്.

പ്രാദേശിക തൊഴില്‍ വിപണയിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹമായി ഇന്ത്യക്കാര്‍. പ്രാദേശിക വിപണിയിലെ ജോലിക്കാരില്‍ 30 ശതമാനവും ഇന്ത്യക്കാരാണ്. ജൂൺ അവസാനത്തോടെ ഇന്ത്യന്‍ ജോലിക്കാരുടെ എണ്ണം 8,69,820 ആയി. ഈജിപ്ത് രണ്ടാം സ്ഥാനത്തും കുവൈത്ത് മുന്നാം സ്ഥാനത്തുമാണ്.

ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍. ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള കുവൈത്തിലെ ജോലിക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷത്തെ ആദ്യ ആറു മാസങ്ങളില്‍ 52,000 ജോലിക്കാര്‍ വർധിച്ചതായി പ്രാദേശിക മാധ്യമമായ അൽ-അൻബാ റിപ്പോര്‍ട്ട് ചെയ്തു. ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിലും കഴിഞ്ഞ ആറു മാസത്തിനിടയില്‍ 34,850 പേര്‍ വര്‍ധിച്ചു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *