തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 262 പ്രവാസികൾ പിടിയിൽ

മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽനിന്ന് 262 തൊഴിലാളിക ളെ പിടികൂടി.
തൊഴിൽ മന്ത്രാലയം റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നവംബറിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്‌റ്റിലാകുന്നത്.

ശരിയായ നടപടിക്രമങ്ങളില്ലാതെ ജോലി ഉപേക്ഷിച്ച 91 വ്യക്തികളും ത ങ്ങൾക്ക് അനുമതിയില്ലാത്ത തൊഴിലുകളിൽ ജോലി ചെയ്യുന്ന 58പേരും ഉൾപ്പെടും. തൊഴിലാളികളുടെ അവകാശങ്ങൾ പാലിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി തൊഴിൽ ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *