വീണ്ടും നേട്ടങ്ങളുമായി സിറ്റി സൂപ്പർ സ്റ്റാർ ഹാലൻഡ്

ലണ്ടൻ : സമകാലിക ഫുട്ബോളിന്റെ അത്ഭുത പ്രതിഭയും മഞ്ചെസ്റ്റർ സിറ്റിയുടെ നിരയിലെ ഗോൾ വേട്ടക്കാരാനുമായ നോർവിജിയൻ സൂപ്പർ സ്ട്രൈക്കർ ഏർലിംഗ് ഹാലൻഡ് മറ്റൊരു അർഹതക്കുള്ള പുരസ്‌കാര നേട്ടത്തിന്റെ ഭാഗമായി.

വർഷങ്ങളായി ലണ്ടൻ ആസ്ഥാനമാക്കി പി.എഫ്. എ അഥവാ പ്രഫഷണൽ ഫുട്ബോളേഴ്‌സ് അസോസിയേഷൻ നടത്തിവരുന്ന ഈ വർഷത്തെ പ്ലയെർ ഓഫ് ദ ഇയർ പുരസ്‌കാരം ഏർലിംഗ് ഹാലൻഡ്‌ സ്വന്തമാക്കി.

വിവിധ ചാമ്പ്യൻഷിപ്പുകളിലായി മഞ്ചെസ്റ്റർ സിറ്റിക്കായി 53 മത്സരങ്ങളിൽ നിന്നും 52 ഗോളുകൾ എന്ന നേട്ടവും. സിറ്റിയുടെ ചരിത്ര നേട്ടമായ ചാമ്പ്യൻസ് ലീഗിലെ പ്രകടനവും പ്രീമിയർ ലീഗും എഫ് എ കപ്പ് നേട്ടങ്ങളും ഹലാണ്ടിന്റെ ഈ വർഷത്തെ പി.എഫ്.എ പ്ലയെർ ഓഫ് ദ ഇയർ അവാർഡിന് അർഹനാക്കി. നിലവിലെ പ്രീമിയർ ലീഗ് പ്ലയെർ ഓഫ് ദ സീസൺ പുരസ്‌കാരവും ഹലാണ്ടിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. അതുപോലെ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിനും ഏറെ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടെയാണ് നോർവേ നാഷണൽ ടീം സൂപ്പർസ്റ്റാർ ഏർലിംഗ് ഹാലൻഡ്‌

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *