ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തുന്ന ബോളിവുഡ് വെബ് സീരിസ് ‘Guns & Gulaabs’ ട്രെയിലർ റിലീസ് ചെയ്തു . കോമഡി ക്രൈം ത്രില്ലെർ വിഭാഗത്തിൽ നിന്നുള്ള സീരീസിന്റെ പ്രേമേയം. ഫാമിലി മാൻ വെബ് സീരിസിന്റെ സൃഷ്ടാക്കളായ രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരിസ് ‘Guns & Gulaabs’ നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. രാജ്കുമാർ റാവു, ഗൗരവ് ആദർശ്, ദുൽഖർ സൽമാൻ എന്നിവരുടെ മൂന്ന് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു കോമഡി ത്രില്ലറാണ് ഗൺസ് ആൻഡ് ഗുലാബ്സ്. തൊണ്ണൂറുകളാണ് കഥാ പശ്ചാത്തലം.
see more news-https://malayaladeshamnews.com/category/entertainment/
ഇൻസ്പെക്ടർ അർജുൻ വർമ എന്ന കഥാപാത്രത്തെ ആണ് ദുൽഖർ ഇതിൽ അവതരിപ്പിക്കുന്നത്. പങ്കജ് കുമാറാണ് സീരീസിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.രാജ് ആൻഡ് ഡികെയ്ക്ക് ഒപ്പം സുമൻ കുമാറും കൂടി ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്.അമൻ പന്ത് ആണ് സംഗീതം. ഓഗസ്റ്റ് 18 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീമിങ് ആരംഭിക്കും.
Related News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C