ദുൽഖർ സൽമാൻ നായകനാകുന്ന മാസ്സ് എന്റെർടെയ്നർ “King of Kotha” ഓണം റിലീസായി ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തുന്നു. മലയാളി പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം നാനൂറിൽപരം സ്ക്രീനുകളിലാണ് കേരളത്തിൽ റിലീസാകുന്നത്.
സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന “King of Kotha” ഓരോ അപ്ഡേറ്റിനും വൻ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ടീസറും കലാപക്കാര എന്ന ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്.പാൻ ഇന്ത്യൻ ലെവലിൽ റിലീസാകുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗമാകുമെന്നുറപ്പാണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയതും കഥാപാത്രത്തിൽ തന്നെ ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതുമായ കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫാറെർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്.
see more news-https://malayaladeshamnews.com/category/entertainment/
ചെമ്പൻ വിനോദ്,ഗോകുൽ സുരേഷ്,ഐശ്വര്യാ ലക്ഷ്മി,ഷമ്മി തിലകൻ, വടചെന്നൈ ശരൺ,നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവിയാണ് നിർവഹിക്കുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ സംഗീതമൊരുക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C