പിറന്നാൾ ദിനത്തിൽ സൂപ്പർതാരം ദുൽഖർ സൽമാന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. സിത്താര എന്റെർറ്റൈൻമെന്റ്സ് നിർമിച്ച് വെങ്കി അരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന പേര് Lucky Bhaskar എന്നാണ്. സീതാരാമത്തിന്റെ വൻ വിജയത്തിന് ശേഷം ദുൽഖർ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് Lucky Bhaskar. ധനുഷിനെ നായകനാക്കി ഒരുക്കിയ ‘വാത്തി’യുടെ വലിയ വിജയത്തിന് ശേഷമെത്തുന്ന വെങ്കി അരി ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
“അവിശ്വസനീയമായ ഉയരങ്ങളിലേക്കുള്ള ഒരു സാധാരണ മനുഷ്യന്റെ കയറ്റം!”. – നിർമ്മാതാക്കൾ സിനിമയേക്കുറിച്ചു പങ്കുവച്ച വാക്കുകൾ ഇപ്രകാരമായിരുന്നു.
സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ബിഗ് ബജറ്റ് ചിത്രമായ C ലക്കി ഭാസ്കർ നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
Related News
വാത്തി’യിലെ സൂപ്പർഹിറ്റ് ഗാനങ്ങളൊരുക്കിയ ജിവി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതമൊരുക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ എഡിറ്റർ നവീൻ നൂലിയാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്.രചനയും സംവിധാനവും: വെങ്കി അരി, സംഗീതം: ജി വി പ്രകാശ് കുമാർ, എഡിറ്റർ: നവീൻ നൂലി, കലാസംവിധാനം: വിനീഷ് ബംഗ്ലാൻ, പി ആർ ഓ പ്രതീഷ് ശേഖർ.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C