മെലഡി ക്വീൻ, തെന്നിന്ത്യൻ വാനമ്പാടി, ഗന്ധർവ ഗായിക, ചിന്നക്കുയിൽ, കന്നട കോകില, പിയ ബസന്തി… വിശേഷണങ്ങൾ ഒരുപാടുള്ള മലയാളികളുടെ പ്രിയ ഗായിക കെ.എസ്. ചിത്രക്ക് ഇന്ന് ജൂലൈ 27ന് 60ാം പിറന്നാൾ. 25,000ത്തിലധികം പാട്ടുകൾ പാടിവിസ്മയിപ്പിച്ചിട്ടുണ്ട് കെ.എസ്. ചിത്ര. ഓരോ പാട്ടിലും ചിത്രയുടെ മാന്ത്രികശബ്ദം കൂടി ചേരുമ്പോൾ അവ അനശ്വരമാകും.
അഞ്ചാം വയസ്സില്‍ ചിത്രയെന്ന മിടുക്കി റെക്കോര്‍ഡിങ് മൈക്കിനു മുന്നിലെത്തി. ആകാശവാണി ഒരുക്കിയ സംഗീത ശില്‍പ്പത്തില്‍ കൃഷ്ണനുവേണ്ടി ശബ്ദം നല്‍കാനായിരുന്നു അത്. അരവിന്ദന്റെ ‘കുമ്മാട്ടി’ എന്ന ചിത്രത്തില്‍ കോറസ് പാടിയാണ് ചിത്രയുടെ സിനിമാ പ്രവേശനം.തുടർന്ന് 1979 ൽ അട്ടഹാസത്തിലൂടെ സിനിമാ ലോകത്തെ പിന്നണി ഗാന രംഗത്തേക്ക് ചുവട് വച്ചു. ശേഷം ജോൺസൺ മാഷിന്റെയും ബോംബെ രവിയുടെയും രവീന്ദ്രന്റെയും ഒക്കെ ഈണത്തിൽ നിരവധി ഹിറ്റുകൾ ആസ്വാദകർക്ക് സമ്മാനിച്ചു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങി നിരവധി ഭാഷകളിൽ ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, 36 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവ നേടി. 2005 ൽ രാജ്യം ചിത്രയെ പത്മശ്രീ നൽകിയും 2021 പത്മഭൂഷൻ നൽകിയും ആദരിച്ചു. 2018 ൽ യുകെയിലെ ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ് ചിത്ര. ചൈന സർക്കാറിന്റെ ബഹുമതി നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയുമാണ്. 2009 ൽ കിംഗ്ഹായ് ഇന്റർനാഷണൽ മ്യൂസിക് ആൻഡ് വാട്ടർ ഫെസ്റ്റിവലിലാണ് ഈ ബഹുമതി ലഭിച്ചത്. 2001ൽ റോട്ടറി ഇന്റർനാഷണലിന്റെ അവാർഡിന് അർഹയായി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C