ഇ.എം സാറ്റ്​ പരീക്ഷ റദ്ദാക്കി: പകരം പുതിയ മാനദണ്ഡം; മെഡിക്കൽ/എൻജി.​ പ്രവേശനം മാർക്കടിസ്ഥാനത്തിൽ

ദു​ബൈ: 12ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നത്തി​നാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തി​യി​രു​ന്ന എ​മി​റേ​റ്റ് സ്റ്റാ​ന്‍റ​ഡൈ​സ്​​സ്​ ടെ​സ്റ്റ്​ (ഇ.​എം സാ​റ്റ്)​ വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യം റ​ദ്ദാ​ക്കി. പ​ക​രം പു​തി​യ പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കി​യ​താ​യി ഗ​വ​ൺ​മെ​ന്‍റ്​ മീ​ഡി​യ ഓ​ഫി​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തു.അ​തോ​ടൊ​പ്പം മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​ന് യോ​ഗ്യ​ത പ​രീ​ക്ഷ​യി​ലെ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും നേ​ടി​യ മാ​ർ​ക്കി​നെ​ക്കാ​ൾ ​ സ​യ​ൻ​സ്​ വി​ഷ​യ​ത്തി​ൽ നേ​ടി​യ മാ​ർ​ക്കി​നാ​യിരി​ക്കും മു​ൻ​ഗ​ണ​ന. നേ​ര​ത്തേ പൊ​തു, സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ ഇ​മാ​റാ​ത്തി​ക​ളാ​യ 12 ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​രി​ക്കു​ല​വു​മാ​യി അ​ഫി​ലി​യേ​റ്റ്​ ചെ​യ്ത സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന പൗ​​ര​ന്മാ​ര​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യൂ​നി​വേ​ഴ്​​സി​റ്റി പ്ര​വേ​ശ​ന​ത്തി​ന്​ ഇ.​എം സാ​റ്റ്​ പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *