ദുബൈ: എമിറേറ്റ്സ് എയർലൈൻ അഞ്ചു ചരക്ക് വിമാനങ്ങൾക്കക്കുകൂടി ഓർഡർ നൽകി. ബോയിങ് 777 വിമാനങ്ങളാണ് വാങ്ങുനന്നത്. രണ്ട് വർഷത്തിനുള്ളിൽ വിമാനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ നൽകിയ ഓർഡറുകൾ ഉൾപ്പെടെ 14 ചരക്ക വിമാനങ്ങളാണ് 2026 ഓടെ എമിറേറ്റ്സിന് ലഭിക്കാനുള്ളത്. പുതിയ വിമാനങ്ങൾകൂടി എത്തുന്നതോടെ 2026 ഡിസംബറോടെ എമിറേറ്റ്സ് സ്കൈ കാർഗോയുടെ ആകെ വിമാനങ്ങളുടെ എണ്ണം 21 ആകും. 11 വിമാനങ്ങളാണ് നിലവിൽ എമിറേറ്റ്സ് സ്കൈ കാർഗോക്കുള്ളത്. കൂടാതെ നിലവിലുള്ള നാല് ബോയിങ് 777 ചരക്ക് വിമാനങ്ങളുടെ വാടക കാലാവധി നീട്ടുന്നതിനായി ദുബൈ എയ്റോസ്പേസ് എന്റർപ്രൈസസുമായി എമിറേറ്റ്സ് കരാറിൽ ഒപ്പുവെച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C