ദോഹ : മൊറോക്കൻ നഗരങ്ങളിലെ നിരവധി ഉൾപ്രദേശങ്ങളിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം ഏർപ്പെടുത്താനും, അടിയന്തര വൈദ്യസഹായം സജ്ജമാക്കാനും ഖത്തർ ഭരണാധികാരി അമീർ എച്ച്. എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നിർദ്ദേശിച്ചു. ഭൂകമ്പത്തിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. പരിക്കേറ്റവരുടെ എണ്ണം വർദ്ധിച്ചു വരുന്നതിനാൽ വൈദ്യസഹായത്തിന്റെ ആവശ്യം സൂചിപ്പിക്കുന്നു. അതിനാൽ എല്ലാ ലോകരാഷ്ട്രങ്ങളും ഈ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു അതോടൊപ്പം സഹായ വാഗ്ദാനങ്ങളും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C