ദോഹ : അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഗയാന കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് പ്രസിഡന്റ് ഡോ.മുഹമ്മദ് ഇർഫാൻ അലിയും പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഔദ്യോഗിക ചർച്ച നടത്തി.
ഗയാന പ്രസിഡന്റ് എച്ച്. എച്ച് അമീറിനെയും പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വികസനത്തിനും വളർച്ചക്കും ആശംസിച്ചു. ഈ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും അവരെ എല്ലാ തലങ്ങളിലും വിശാലമായ പ്രാതിനിധ്യത്തോടു കൂടെ നയിക്കുന്നതിനും സഹായിക്കുമെന്ന് കണക്കാക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ഉള്ള വഴികളെക്കുറിച്ചും പ്രത്യേകിച്ച് നിക്ഷേപം ഊർജ്ജം എന്നിവയിൽ പൊതുവായ താല്പര്യമുള്ള നിരവധി വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.കൂടാതെ കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാനയുടെ പ്രസിഡന്റ് , ഖത്തർ അമീറിനും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും ബഹുമാനാർത്ഥം ഉച്ചഭക്ഷണവിരുന്ന് സംഘടിപ്പിച്ചു.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
ചർച്ചയിൽ ഖത്തറിൽ നിന്നും അമീരി ദിവാൻ മേധാവി ഷെയ്ഖ് സൗദി അബ്ദുൽ റഹ്മാൻ അൽതാനി, ഊർജ്ജ കാര്യ സഹമന്ത്രി സാദ് ബിൻ ഷെരീദ അൽ കാബി, വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽതാനി എന്നിവർ പങ്കെടുത്തു. കൂടാതെ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രിമാരും, ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C