എ​മ​ർ​ജി​ങ് ഏ​ഷ്യ​ക​പ്പ്: സ്കോ​റി​ങ് പാ​ന​ലി​ൽ തി​ള​ങ്ങി മ​ല​യാ​ളി​ക​ൾ

മ​സ്ക​ത്ത്: ലോ​ക ക്രി​ക്ക​റ്റി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന മ​റ്റൊ​​രു അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് കൂ​ടി വി​ജ​യ​ക​ര​മായി ഒ​മാ​ൻ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ തി​ര​ശ്ശീ​ല വീ​ണ​തോ​ടെ മ​ല​യാ​ളി​ക്കും അ​ഭി​മാ​നി​ക്കാ​ൻ വ​ക​യു​ണ്ട്.സ്കോ​ർ ബോ​ർ​ഡും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്നഎ​ഴു പേ​ര​ട​ങ്ങി​യ സ്കോ​റി​ങ് ടീ​മി​ൽ നാ​ല് മ​ല​യാ​ളി​ക​ളാ​യി​രു​ന്നു ഇ​ത്ത​വ​ണ അ​ട​ങ്ങി​യി​രു​ന്ന​ത്.ഒ​മാ​നി​ലെ ആ​ദ്യ മ​ല​യാ​ളി ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കോ​റ​ർ ക​ണ്ണൂ​ർ സ്വ​ദേ​ശി ല​ത്തീ​ഫ് പ​റ​ക്കോ​ട്ട്, കൊ​ല്ലം സ്വ​ദേ​ശി സാ​ദി​ഖ് പീ​ർ മു​ഹ​മ്മ​ദ്, തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള വേ​ണു​ഗോ​പാ​ൽ, തൃ​ശൂ​ർ​കാ​ര​ൻ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ ഉ​ട​നീ​ളം സ്കോ​ർ ബോ​ർ​ഡും ഓ​ൺ​ലൈ​ൻസ്കോ​റി​ങ് ആ​പ്പു​ക​ളും ച​ലി​പ്പി​ച്ച​ത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *