രോഗങ്ങള്‍ തടയാന്‍ ശരീരത്തിന് പ്രതിരോധശേഷി അത്യാവശ്യമാണ്. ആരോഗ്യവും പ്രതിരോധശേഷിയുമില്ലെങ്കില്‍ രോഗങ്ങള്‍ വളരെ വേഗം പിടികൂടും. പ്രതിരോധശേഷി കുറയുന്നവരെയാണ് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ പിടികൂടുക. ഈ 4 വഴികള്‍ ശീലിച്ചാല്‍ ഒരുപരിധി വരെ രോഗത്തെ അകറ്റി നിര്‍ത്താം:
പ്രകൃതിയോടൊപ്പം ചെലവഴിക്കുക-
പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ ദിവസവും രണ്ടു മണിക്കൂറെങ്കിലും ചെലവഴിക്കുക. രാവിലത്തെ വ്യായാമം നഗരത്തിലെ തിരക്കില്‍നിന്ന് മാറി, പ്രകൃതിദത്തമായ സ്ഥലങ്ങളിലാക്കുക. ദിവസവും രണ്ടുമണിക്കൂറെങ്കിലും ഇത്തരത്തില്‍ സമയം ചെലവഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ദിപ്പിക്കാന്‍ സഹായകരമാകും.
ഭക്ഷണനിയന്ത്രണം-
കൊഴുപ്പേറിയതും അനാരോഗ്യകരവുമായ ഭക്ഷണശീലം ഉപേക്ഷിക്കുക. ഫാസ്റ്റ് ഫുഡ്, കോളകള്‍, ബേക്കറി ഭക്ഷണം, പ്രോസസ്ഡ് ഫുഡ്ഇവ പൂര്‍ണമായും ഉപേക്ഷിച്ച് ആരോഗ്യകരമായതും പ്രകൃതിദത്തവുമായ ഭക്ഷണം സമയത്ത് കഴിക്കുക. ആവശ്യത്തിന് വെള്ളവും കുടിക്കുക. പ്രതിരോധശേഷി വര്‍ദ്ധിക്കും.
സാമൂഹികബന്ധവും സന്തുഷ്ടജീവിതവും-

സമൂഹത്തില്‍ ഒപ്പം ജീവിക്കുന്നവരുമായി ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുക. സന്തോഷകരമായ ജീവിതം നയിക്കാന്‍ ശ്രമിക്കുക. ഇത് ഒറ്റപ്പെട്ട് ജീവിക്കുന്നവരെ അപേക്ഷിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായകരമായ കാര്യമാണ്.
ചിരിക്കുക, സന്തോഷിക്കുക- ജീവിതത്തിലെ പ്രശ്‌നങ്ങളൊക്കെ മാറ്റിവെച്ച് പരമാവധി ചിരിക്കാനും സന്തോഷിക്കാനും ശ്രമിക്കുക.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C