ദോഹ : എജുക്കേഷൻ എക്സലെൻസ് അവാർഡ് 2024 അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 31 വരെ എന്ന് വിദ്യാഭ്യാസ വകുപ്പ്. സമഗ്രമായ വിദ്യാഭ്യാസ നവോത്ഥാനം പോലുള്ള ഖത്തർ കൈവരിച്ച നാഴികക്കല്ലുകളുടെ ഒരു പരിസമാപ്തിയാണ് എജുക്കേഷൻ എക്സലൻസ് അവാർഡ്.
വിദ്യാർത്ഥികളുടെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അസാധാരണ പ്രകടനത്തെ അഭിനന്ദിച്ചു മികവിന്റെ ആശയങ്ങൾ ആഴത്തിൽ ആക്കാനും വിജ്ഞാനത്തിലേക്കും ശാസ്ത്രീയ ഗവേഷണത്തിലേക്കും നല്ല ദിശ സൂചനകൾ മെച്ചപ്പെടുത്താനും ഇതിലൂടെ വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്നു.
അവാർഡിൽ ഒമ്പത് വിഭാഗങ്ങൾ ആയിട്ടാണ് തിരിച്ചിട്ടുള്ളത്. പി എച്ച് ഡി ഹോൾഡർമാർ, ബിരുദാനന്തര ബിരുദധാരികൾ, പ്രിപ്പറേറ്ററി, എലിമെന്ററി സ്കൂളിലെ വിശിഷ്ട വിദ്യാർത്ഥികൾ, വിശിഷ്ട അധ്യാപകർ, വിശിഷ്ട സ്കൂളുകൾ കൂടാതെ വിശിഷ്ട ശാസ്ത്ര ഗവേഷണം ഉണ്ടായിരിക്കുമെന്ന് കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C