ഈസ്റ്റ്‌ ബംഗാൾ ഡ്യൂറന്റ് കപ്പ് ഫൈനലിൽ

കൊൽക്കത്ത : ഇന്ത്യൻ ക്ലബ്‌ ഫുട്ബോളിലെ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാൾ ഫുട്ബോൾ ക്ലബ്‌, നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. നോർത്ത് ഈസ്റ്റ്‌ എഫ്-സി യെ പരാജയപ്പെടുത്തിയായിരുന്നു പ്രവേശനം സാധ്യമാക്കിയത്.

മത്സരത്തിൽ ഉടനീളം ഭാഗ്യ-നിർഭാഗ്യങ്ങൾ മാറി മാറി പരീക്ഷിച്ച തൊണ്ണൂറ് മിനുട്ടുൾക്ക് അവസാനം പെനാൽറ്റി ഷൂട്ടൗട്ടിൽ വിധി നിർണായിച്ചു.

നീണ്ട 19 വർഷങ്ങൾക് ശേഷമാണ് ഈസ്റ്റ്‌ ബംഗാൾ ഫൈനൽ പ്രവേശനം സാധ്യമാകുന്നത്. നിലവിൽ ഏറ്റവും കൂടുതൽ ഡ്യൂറന്റ് കപ്പ് നേട്ടം 16 പ്രാവിശ്യം സ്വന്തമാക്കിയ ക്ലബ്‌ കൂടെ ആണ് ഈസ്റ്റ്‌ ബംഗാൾ. ഇവരുടെ കൂടെ മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ്‌ 16 തവണ ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിട്ടുണ്ട്.

Related News

നിശ്ചിത സമയത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. ശേഷം ഷൂട്ടൗട്ടിൽ 5-3 ന് ഈസ്റ്റ്‌ ബംഗാൾ നോർത്ത് ഈസ്റ്റ്‌ എഫ് സി യെ തോൽപിച്ചു.

നിലവിൽ ബംഗാൾ ഡെർബി ഫൈനൽ വരാനുള്ള സാധ്യതകളാണ് ആരാധകർ കൂടുതലായി ആഗ്രഹിക്കുന്നത്.
കാരണം മോഹൻ ബഗാൻ സെമി പ്രവേശം സാധ്യമാക്കിയിട്ടുണ്ട്

ഈ മാസം അവസാനം നടക്കുന്ന എഫ്. സി ഗോവ -മോഹൻ ബഗാൻ രണ്ടാം സെമിഫൈനൽ ഡ്യൂറന്റ് കപ്പിന്റെ ഫൈനൽസിനെ തീരുമാനിക്കും

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *