എൻജിനീയറിങ് അദ്ഭുതം: ‘ദ്വാരക എക്സ്‌പ്രസ്’

ന്യൂഡൽഹി: ‘എൻജിനീയറിങ് അദ്ഭുതം: ദ്വാരക എക്സ്‌പ്രസ്’ എന്ന കുറിപ്പോടെ സമൂഹമാധ്യമമായ എക്സിൽ (ട്വിറ്റർ) ഇ‌ന്ത്യയിലെ ആദ്യത്തെ എട്ടുവരിപ്പാതയുടെ വിഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

ആകെ 563 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ദ്വാരക എക്സ്‌പ്രസ്‌വേ. ദേശീയപാത 8 ൽ ശിവ മൂർത്തിയിൽ ആരംഭിക്കുന്ന പാത ഗുരുഗ്രാമിലെ ഖേർകി ദൗള ടോൾ പ്ലാസയിലാണ് അവസാനിക്കുന്നത്. 1,200 മരങ്ങൾ പറിച്ചുനട്ട ഇന്ത്യയിലെ ആദ്യ റോഡ് പദ്ധതിയാണെന്ന മികവുമുണ്ട്. വീതിയേറിയ റോഡുകളും വളഞ്ഞുപുളഞ്ഞു പോകുന്ന മേൽപ്പാലങ്ങളും കൊണ്ടു മനോഹരമാണു പുതിയ പാത.

Related News

എല്ലായിടത്തും പണി പൂർ‌ത്തിയായാൽ ഡൽഹി–ഹരിയാന യാത്ര സുഗമമാകും. ദ്വാരകയിൽനിന്ന് മനേസറിലേക്ക് 15 മിനിറ്റ് മതി. മനേസർ– ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം ‌20 മിനിറ്റ്, ദ്വാരക– സിംഘു അതിർത്തി 25 മിനിറ്റ്, മനേസർ– സിംഘു അതിർത്തി 45 മിനിറ്റ് എന്നിങ്ങനെയാകും യാത്രാസമയം. ദ്വാരകയിലെ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലേക്കുള്ള കണക്ടിവിറ്റിയും മെച്ചപ്പെടും.

ഭാവിയിലേക്കുള്ള അത്യാധുനിക യാത്രയാണ് ഇതെന്നും മന്ത്രി വിശേഷിപ്പിച്ചു. എക്സ്‌പ്രസ്‌വേയുടെ ഇരുവശത്തും മൂന്നുവരി സർവീസ് റോഡുകളുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പ്രത്യേക എൻട്രി പോയിന്റുകൾ നിർമിച്ചു. 2 ലക്ഷം ടൺ സ്റ്റീലാണ് എക്സ്‌പ്രസ്‌വേയുടെ നിർമാണത്തിനായി ഉപയോഗിച്ചത്; ഈഫൽ ടവറിൽ ഉപയോഗിച്ചതിനേക്കാൾ 30 മടങ്ങ് അധികം. 20 ലക്ഷം ക്യുബിക് മീറ്റർ സിമന്റ് കോൺക്രീറ്റും വേണ്ടിവന്നു. ബുർജ് ഖലീഫയേക്കാൾ ആറിരട്ടിയാണ് ഇതെന്നും വിഡിയോയിൽ പറയുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *