ദുബായ് ​ഗ്ലോബൽ വില്ലേജ് ഇരുപത്തി എട്ടാം സീസൺ ഇന്ന് തുടങ്ങും

The 28th season of Dubai Global Village will start today

ദുബായ്: ഗ്ലോബല്‍ വില്ലേജിന്റെ 28-ാം സീസണിന് ഇന്ന് തുടക്കമാകും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പുതുമകളോടെയാണ് പുതിയ പതിപ്പ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഗ്ലോബല്‍ വില്ലേജില്‍ എത്താറുള്ളത്.

വിവിധ രാജ്യങ്ങളില്‍ നിന്ന് 400 കലാകാരന്‍മാര്‍ ഇത്തവണ ഗ്ലോബല്‍ വില്ലേജില്‍ എത്തും. 2075ല്‍ ലോകം എങ്ങനെ ആയിരിക്കുമെന്ന് വ്യക്തമാക്കുന്ന സൈബര്‍ സിറ്റി സ്റ്റണ്ട് ഷോ, പറക്കും ബൈക്കുകള്‍ അങ്ങനെ ഒട്ടനവധി ആകര്‍ഷകങ്ങളാണ് സന്ദര്‍കർക്കായി തയ്യാറാക്കിയിരിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി ഒന്‍പത് മണിക്ക് കരിമരുന്ന് പ്രയോഗം ഉണ്ടാകും. ഇരുപത്തി രണ്ടര ദിര്‍ഹമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. രണ്ട് തരത്തിലുളള ടിക്കറ്റുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഞായര്‍ മുതല്‍ വ്യാഴം വരെയുള ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിരക്കിളവോടെയുളള വാല്യു ടിക്കറ്റ്, എല്ലാ ദിവസവും പ്രവേശനം അനുവദിക്കുന്ന എനി ഡേ ടിക്കറ്റ് എന്നിവയാണ് ഇവ.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *