ദുബൈ: പ്രമുഖ അമേരിക്കൻ ഓൺലൈൻ ട്രാവൽ സർവിസ് ഏജൻസിയായ ട്രിപ് അഡ്വൈസേഴ്സിന്റെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാംസ്ഥാനം നിലനിർത്തി ദുബൈ.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക് തൂം എക്സിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പട്ടികയിൽ ബാലിയാണ് രണ്ടാം സ്ഥാനത്ത്. ലണ്ടൻ നഗരം മൂന്നാംസ്ഥാനം നേടി. യൂറോപ്പിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് നഗരമായും ലണ്ടൻ തിരഞ്ഞെടുക്ക പ്പെട്ടു.
പട്ടികയിൽ ഹാനോയ് നഗരം നാലാമതും റോം അഞ്ചാമതുമാണ്. പാരിസ്, മെക്‌സികോയിലെ കാൻകേൻ, മൊറോക്കോയിലെ മറാകിഷ്, ഗ്രീസിലെ ക്രറ്റെ, വിയറ്റ്നാമിലെ ഹൂയി അൻ എന്നീ നഗരങ്ങളാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു നഗരങ്ങൾ. അതേസമയം, അമേരിക്കൻ ഡെസ്റ്റിനേഷനുകളിൽ ഉയർന്ന സ്ഥാനമുണ്ടായിരുന്ന ന്യൂയോർക്ക് നഗരം 23-ാം സ്ഥാനത്തുനിന്ന് 25ലേക്ക് താഴ്ന്നു. 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള 12 മാസത്തെ കാലയളവിൽ യാത്രക്കാരുടെ അനുഭവങ്ങൾ വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിച്ചത്. ഓരോ നഗരങ്ങളിലേയും വിവിധ വിഭാഗങ്ങളിലെ നിലവാരവും അടിസ്ഥാനമാക്കിയി രുന്നു.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
കുരുക്കായി പുതിയ നിയമം; യുഎഇയിൽ ഇനി പുതിയ റിക്രൂട്മെന്റ് തൊഴിലാളി അനുപാതം പാലിക്കുന്നവർക്ക് മാത്രം
നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണം: നിർദേശം കർശനമാക്കി യു എ ഇ
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
എഐയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ 10 ലക്ഷം ദിർഹം സമ്മാനം നേടാം
മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ സൗദിയിൽ ടൂറിസം മേഖലയിൽ പരിശോധന
ഈ മാസം 6 മുതൽ 18 വരെ പാസ്പോർട്ടിൽ ദുബായ്എയർ ഷോയുടെ ലോഗോ പതിപ്പിക്കും
അതേസമയം, പതിറ്റാണ്ടുകൾക്ക് മുമ്പ് കൈവരിക്കാനാകാത്ത സ്വപ്‌നമെന്ന് കരുതിയിരുന്ന വിനോദസഞ്ചാര മേഖലയിലെ സ്ഥിരതയാർന്ന നേട്ടങ്ങളാണ് ഇപ്പോൾ യാഥാർഥ്യമായതെന്ന് ശൈഖ് ഹംദാൻ കുറിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C