സ്വയംനിയന്ത്രിത ഗതാഗതമാർഗങ്ങളിൽ ആഗോളമാതൃക സൃഷ്ടിക്കാൻ ദുബായ്

Dubai to create a global model for autonomous transport systems

ദുബായ് : എമിറേറ്റിൽ സ്വയംനിയന്ത്രിത ബസുകളുടെ പരീക്ഷണയോട്ടവുമായി ബന്ധപ്പെട്ട മൂന്ന് ധാരണാപത്രങ്ങളും മത്തർ അൽ തായറിന്റെ സാന്നിധ്യത്തിൽ ആർ.ടി.എ.യിലെ പൊതുഗതാഗത ഏജൻസി സി.ഇ.ഒ. അഹമ്മദ് ബഹ്‌റോസിയാൻ ബുധനാഴ്ച ഒപ്പുവച്ചു. സ്വയംനിയന്ത്രിത ഗതാഗതമാർഗങ്ങളിൽ ആഗോളമാതൃക സൃഷ്ടിക്കുകയാണ് ആർ.ടി.എ.യുടെ പദ്ധതി.

സ്വയംനിയന്ത്രിത ഗതാഗതമേഖലയുമായി ബന്ധപ്പെട്ട നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിന് നാലാം ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട്-2025 വേദിയൊരുക്കും. മൂന്നാം പതിപ്പിന്റെ സമാപനദിനത്തിലാണ് നാലാമത് സമ്മേളനത്തിന്റെ പ്രമേയമായ ‘ദുബായ് സ്വയംനിയന്ത്രിത ഗതാഗത മേഖല’ ആർ.ടി.എ. ചെയർമാൻ മത്തർ അൽതായർ പുറത്തിറക്കിയത്.

സുരക്ഷിതവും പരിസ്ഥിതിസൗഹൃദവുമായ ഗതാഗതമാർഗങ്ങൾ ലഭ്യമാക്കുകയാണ് വിവിധ കരാറുകളിലൂടെ ആർ.ടി.എ. ലക്ഷ്യമിടുന്നത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *