ദുബായ്: വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മുസ്ലിം പള്ളി നിർമിക്കാൻ തീരുമാനിച്ച് ദുബായ്. ബർ ദുബായിൽ 2,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പള്ളിയുടെ നിർമ്മാണം ഒക്ടോബറിൽ ആരംഭിക്കും. ഈ പള്ളി അടുത്ത വർഷം തുറക്കുമെന്നാണ് അധികൃതർ വ്യാഴാഴ്ച അറിയിച്ചിരിക്കുന്നത്.
എമിറേറ്റിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റാണ് ദുബായ് വാട്ടർ കനാലിൽ ആരാധനാലയം വികസിപ്പിക്കുന്നത്. മസ്ജിദ് മൂന്ന് നിലകളിലായിരിക്കും, പ്രാർത്ഥനാ ഹാൾ വെള്ളത്തിലാണ്, കൂടാതെ 50 മുതൽ 75 വരെ പേർക്ക് വരെ ഒരേ സമയം പ്രാർഥിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.
സന്ദർശകരുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മതപരമായ തീർഥാടന കേന്ദ്രമാണ് മെഗാ പ്രോജക്ടെന്ന് അതോറിറ്റി പറഞ്ഞു. ദുബായിലെ മതപരമായ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളിൽ ഒന്നാണ് പള്ളിയെന്ന് ഐഎസിഎഡിയിലെ സാംസ്കാരിക ആശയവിനിമയ ഉപദേഷ്ടാവ് അഹമ്മദ് ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. ഫ്ലോട്ടിംഗ് മസ്ജിദ് എമിറേറ്റിലെ ഒരു പ്രധാന ആകർഷണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related News
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
എഐയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ 10 ലക്ഷം ദിർഹം സമ്മാനം നേടാം
ഈ മാസം 6 മുതൽ 18 വരെ പാസ്പോർട്ടിൽ ദുബായ്എയർ ഷോയുടെ ലോഗോ പതിപ്പിക്കും
‘നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്’; ദുബായ്
ദുബായിയുടെ ഉൾപ്രദേശങ്ങളിലേക്ക് റോഡുകൾ നവീകരിക്കും
ദുബായ് റൺ : രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും
സന്ദർശകർക്ക് പള്ളിയിൽ കയറി പ്രാർത്ഥിക്കുന്നതിന് ക്രമീകരണം ഒരുക്കും. പള്ളിയെ ഭൂമിയുമായി ബന്ധിപ്പിക്കും. ഡിസൈൻ പൂർത്തിയായിരിക്കുകയാണ്. എല്ലാ മതങ്ങളിലുമുള്ള ആളുകൾക്ക് പള്ളി സന്ദർശിക്കാൻ അവസരമുണ്ടായിരിക്കും. എന്നാൽ മാന്യമായി വസ്ത്രം ധരിക്കാനും ഇസ്ലാമിക ആചാരങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ നിർദേശിക്കും. തലയും തോളും മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ സ്ത്രീകളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C