തീ അണയ്ക്കാൻ സ്വയം നിയന്ത്രിത സംവിധാനവുമായി ദുബൈ ടാക്സി കോർപ്പറേഷൻ

Dubai Taxi Corporation with autonomous system to extinguish fires

ദുബൈ : ദുബായ് ടാക്സി കോർപ്പറേഷൻ സ്കൂൾ ബസുകളിലും ടാക്സികളിലും സ്വയം നിയന്ത്രിത അഗ്നി രക്ഷ ഉപകരണം ഘടിപ്പിക്കുന്നു. കടുത്ത ചൂടിൽ വാഹനത്തിന്റെ എൻജിനി തീപിടിച്ചാൽ സ്വമേധയാ തീ അണയ്ക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ഉപകരണം രൂപകല്പന ചെയ്തിട്ടുള്ളത്. അപകട ഘട്ടങ്ങളിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്.
മനുഷ്യ ഇടപെടൽ ഒട്ടും ആവശ്യമില്ല എന്നാണ് സ്വയം നിയന്ത്രിത അഗ്നി ശമന ഉപകരണത്തിന്റെ പ്രത്യേകത. വാഹനത്തിൽ തീപിടുത്തം ഉണ്ടായാൽ ആ ഭാഗം കണ്ടെത്തി പ്രത്യേക ട്യൂബിലൂടെ തീ അണക്കാനുള്ള രാസവസ്തു സ്പ്രേ ചെയ്യുന്നു. പെട്ടെന്ന് തന്നെ തീ അണക്കാൻ ഈ സംവിധാനം വഴി സാധിക്കും. തുടക്കത്തിൽ 459 ടാക്സികളിലും 953 സ്കൂൾ ബസ്സുകളിലും ആണ് ഉപകരണം ഘടിപ്പിച്ചിരിക്കുന്നത്. എല്ലാ വാഹനങ്ങളിലും പുതിയ സംവിധാനം സജ്ജമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡിടിസി അസിസ്റ്റന്റ് മാനേജ്മെന്റ് ഡയറക്ടർ നാസർ മുഹമ്മദ് അൽഹാജ് പറഞ്ഞു . കടുത്ത വേനലിൽ വാഹനങ്ങളൊക്കെ തീ പിടിക്കുന്നത് പതിവായതിനാൽ ഡ്രൈവറുടെ സഹായമില്ലാതെ സ്വയം പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങൾ എല്ലാ വാഹനങ്ങളിലും ഉറപ്പുവരുത്തണമെന്നും, വിദ്യാർത്ഥികളുടെ സുരക്ഷാ വിഷയത്തിൽ പുതിയ സംവിധാനം ഏറെ സഹായകരമാകും എന്നും വിലയിരുത്തി.


കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *