ദുബൈ: തീ അണക്കാൻ സ്വയം നിയന്ത്രിത സംവിധാനവുമായി ദുബൈ ടാക്‌സി കോർപറേഷൻ.ദുബൈ ടാക്‌സി കോർപറേഷന്റെ സ്‌കൂൾ ബസ്സുകളിലും ടാക്‌സികളിലും സ്വയം നിയന്ത്രിത അഗ്‌നിരക്ഷാ ഉപകരണം ഘടിപ്പിക്കുന്നു. അപകട ഘട്ടങ്ങളിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
കടുത്ത ചൂടിൽ വാഹനത്തിന്റെ എഞ്ചിന് തീപിടിച്ചാൽ സ്വമേധയാ തീ അണക്കാൻ കഴിയുന്ന വിധത്തിലാണ് ഉപകരണം രൂപകല്പന ചെയ്തിരിക്കുന്നത്. മനുഷ്യഇടപെടൽ ഒട്ടും ആവശ്യമില്ല എന്നതാണ് സ്വയം നിയന്ത്രിത അഗ്‌നിശമന ഉപകരണത്തിന്റെ പ്രത്യേകത. വാഹനത്തിൽ തീപിടിത്തം ഉണ്ടായ ഭാഗം കണ്ടെത്തി ആ ഭാഗത്തേക്ക് പ്രത്യേക ട്യൂബിലൂടെ തീ അണക്കാനുള്ള രാസവസ്തു സ്‌പ്രേ ചെയ്യും. നൊടിയിടെ തീ അണക്കാൻ ഈ സംവിധാനം മുഖേന സാധിക്കും.
കടുത്ത വേനലിൽയു.എ.ഇയിൽവാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവം പതിവാണ്.ഡ്രൈവറുടെ സഹായം ഇല്ലാതെ സ്വയം പ്രവർത്തിക്കുന്നതിനാൽ സ്‌കൂൾ ബസ്സുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷാ വിഷയത്തിൽ പുതിയ സംവിധാനം ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
Related News
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
തുടക്കത്തിൽ 459 ടാക്‌സികളിലും 953 സ്‌കൂൾ ബസ്സുകളിലുമാണ് ഉപകരണം ഘടിപ്പിച്ചിരിക്കുന്നത്. എല്ലാവാഹനങ്ങളിലും പുതിയ സംവിധാനം സജ്ജമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡി.ടി.സി അസിസ്റ്റന്റ് മാനേജ്‌മെന്റ് ഡയറക്ടർ നാസർ മുഹമ്മദ് അൽഹാജ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C